എളുപ്പത്തിൽ ഒരു തക്കാളി ചട്നി ഉണ്ടാക്കി നോക്കൂ

Advertisement

എളുപ്പത്തിലൊരു Tomato chutney

watch video

സവാള -2

തക്കാളി -4

Advertisements

പച്ചമുളക് -3

വെളുത്തുള്ളി -4

കാശ്മീരി മുളകുപൊടി -1tbsp

കായം പൊടി -1/2tsp

ഉപ്പ് -ആവശ്യത്തിന്

കടുക്

ഉലുവ

കറിവേപ്പില

വറ്റൽ മുളക്

ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞു വെച്ച വെളുത്തുള്ളി, പച്ചമുളക് ചേർത്ത് വഴറ്റി കൊടുക്കുക. അതിനു ശേഷം അരിഞ്ഞു വെച്ച സവാളയും തക്കാളിയും ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് കാശ്മീരി മുളകുപൊടി, കായം പൊടി ഓരോന്നായി ചേർത്ത് കൊടുത്തു വഴറ്റിയെടുക്കുക. അതിന് ശേഷം stove ഓഫ്‌ ചെയ്യാം. ഈ മിക്സ്‌ തണുത്തതിന് ശേഷം മിക്സിയിൽ 4 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം.അതിനു ശേഷം താളിക്കാനായി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക്, ഉലുവ, കറിവേപ്പില, വറ്റൽമുളക് ഓരോന്നായി ചേർത്ത് കൊടുക്കാം. പിന്നീട് അരച്ച് വെച്ച കൂട്ടു കൂടി ചേർത്ത് കൊടുത്തു നന്നായി മിക്സ്‌ ചെയ്‌തെടുക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തക്കാളി ചട്നി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.