ഓറഞ്ച് കൊണ്ടൊരു അച്ചാർ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

ഓറഞ്ച് കൊണ്ടൊരു ടേസ്റ്റി അച്ചാർ

ആവശ്യമുള്ള ഓറഞ്ച്,മുസംബിയോ എടുക്കാം.തൊലിയോടുകൂടി ചെറിയ കഷണങ്ങളാക്കി വെക്കുക.ഇതിലേക്ക് വിനിഗറും ഉപ്പും ചേർത്തുകൊടുത്തു 1മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കാം.ശേഷം ഇതിലേക്കുള്ള സാധനങ്ങൾ റെഡി ആക്കം.ഇഞ്ചി,വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക.പച്ചമുളക് കഷ്ണങ്ങൾക്കിയത്,കറിവേപ്പില.പിന്നെ ഇതിലേക്കു ആവശ്യമായ ഉലുവ,കടുക്,ചെറിയജീരകം,കായം എന്നിവ വറുത്തുപൊടിച്ചു മാറ്റിവെക്കുക.അച്ചാർ ഉണ്ടാക്കാൻ നല്ലെണ്ണയാണ് എടുക്കേണ്ടത്.

പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് ഇട്ടുകൊടുക്കാം.ശേഷം ഇഞ്ചിവെളുത്തുള്ളി ചതച്ചത് മുളക് കറിവേപ്പില എന്നിവ ഇട്ടു മൂപ്പിച്ചെടുക്കാം.ഇതിലേക്ക് പൊടികളായ മഞ്ഞൾപൊടി,കാശ്മീരി മുളകുപൊടി,ഉലുവ,കടുക് പൊടിച്ചത്,കായം എന്നിവ ഇട്ടു പച്ചമണം മാറുന്ന വരെ ഇളക്കുക.1മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ച Orange കഷ്ണങ്ങൾ ഇതിലേക്ക് ഇട്ടുകൊടുത്തു നന്നായി മിക്സ് ചെയ്യുക.ഓറഞ്ച് ഒന്ന് വാടിവന്നാൽ തീ ഓഫ് ചെയ്തു വിനിഗർ ചേർത്തുകൊടുക്കാം.ചൂടറിയതിനു ശേഷം കുപ്പിയിൽ സൂക്ഷിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓറഞ്ച് കൊണ്ടൊരു അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.