ഓണസദ്യ കിടിലൻ ആക്കാൻ ചെറുപയറും അരിയും കൊണ്ടൊരു പായസം

പായസം ഇല്ലാതെ എന്ത് ഓണം . വെറുതെ ഒരു പായസം ഉണ്ടാക്കാതെ നമ്മുടെ പരമ്പരഗതമായിട്ട് ഉണ്ടാക്കുന്ന രീതിയിൽ ഉണ്ടാക്കിയ ഒരു പായസം ആണ് ഇത് . അരിയും പയറും ഉണ്ടെങ്കിൽ വളരെ രുചികരം ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു പായസം ആണ് ഇത്
തയ്യാറാക്കിയത്:ലക്ഷ്മി രാഹുല്

ചേരുവകൾ

ഉണക്കലരി / പച്ചരി – 150 ഗ്രാം

ചെറുപയർ – 150 ഗ്രാം

ശർക്കര – 350 ഗ്രാം

തേങ്ങ പാൽ ( ഒന്നാം പാൽ ) – 1 1/2 കപ്പ്

തേങ്ങ പാൽ ( രണ്ടാം പാൽ ) – 3 കപ്പ്

നെയ്യ് – 2 ടേബിൾസ്പൂൺ

ഏലക്കാപൊടി – 1 ടീസ്പൂൺ

ചുക്ക് പൊടി – 1/2 ടീസ്പൂൺ

ജീരകപൊടി – 1/2 ടീസ്പൂൺ

അണ്ടിപ്പരിപ്പ് – ആവിശ്യത്തിന്

ഉണക്കമുന്തിരി – ആവിശ്യത്തിന്

തേങ്ങ കൊത്തു – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ചെറുപയർ പരിപ്പ് തയ്യാറാക്കുന്നതിനായി

ചെറുപയർ വറത്തതിനു ശേഷം മിക്സിയിൽ ഒന്ന് കറക്കി എടുത്തു അതിലെ ഇളകി വന്നിട്ടുള്ള തൊലി ഒക്കെ ഒന്ന് പാറ്റി കളഞ്ഞു വെക്കാം . ഇനി ഒരു പാനിൽ വെള്ളം ഒഴിച്ച് ചൂടായ ശേഷം ഇതിലേക്ക് 20 മിനിറ്റു വെള്ളത്തിൽ കുതിർത്തു വെച്ച അരി ഇട്ട് കൊടുക്കണം . അരി ഒന്ന് വെന്തു വരുമ്പോൾ ചെറുപയർ പരിപ്പ് ഇട്ടു കൊടുക്കാം . ഇനി മറ്റൊരു പാനിൽ ശർക്കര പാനി തയാറാക്കി എടുക്കണം അതിനായിട്ട് പാനിൽ ശർക്കരയും വെള്ളവും ഒഴിച്ച് പാനി ആക്കി എടുക്കാം . ശർക്കര അലിഞ്ഞു വന്നതിന് ശേഷം അരിച്ചു എടുത്തു ഈ വെള്ളം അരിയും പയറും പകുതി വെന്തതിനു ശേഷം ഒഴിച്ച് കൊടുക്കാം. ഇത് തിളച്ചു വരുമ്പോൾ രണ്ടാം പാൽ ഒഴിച്ച് കൊടുക്കാം. അരിയും പയറും നല്ലതു പോലെ വെന്തതിനു ശേഷം ഒന്നാം പാൽ ഒഴിച്ച് കൊടുത്തു ഇളക്കി ഏലക്കപൊടിയും ജീരകപൊടിയും ചുക്കുപൊടിയും ഇട്ട് ഇതിലേക്ക് നെയ്യിൽ വറത്തു എടുത്ത തേങ്ങാ കൊത്തും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിങ്ങയും ഇട്ട് ഇളക്കി വാങ്ങി വെക്കാം

കൂടുതൽ ആയി വിഡിയോകണ്ടു മനസിലാകുക

Cherupayar Ari Payasam In Malayalam