കരിനെല്ലിക്ക ഉലർത്തിയത് | നെല്ലിക്ക കറുപ്പിച്ചത് എടുത്തോളൂ!!!
ചേരുവകൾ:
നെല്ലിക്ക -1kg
പച്ചമുളക് (കാന്താരി )- എട്ടെണ്ണം
മഞ്ഞൾപ്പൊടി -ഒരു ടീസ്പൂൺ
മുളകുപൊടി -രണ്ടര ടീസ്പൂൺ
കായപ്പൊടി -ഒരു ടീസ്പൂൺ
ഇഞ്ചി ചതച്ചത് -രണ്ടര ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത് -മൂന്ന് ടേബിൾസ്പൂൺ
കറിവേപ്പില -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
നല്ലെണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
വിശദമായ വീഡിയോയിൽ
നെല്ലിക്ക പച്ചമുളകും കറിവേപ്പിലയും മഞ്ഞൾപ്പൊടിയും കായപ്പൊടിയും ഒരു സ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് തിളപ്പിച്ച് ഓഫ് ചെയ്യുക. അടുത്ത ദിവസം വീണ്ടും തിളപ്പിക്കുക. അങ്ങനെ നെല്ലിക്ക വെള്ളം വറ്റി കറുക്കുന്നത് വരെ ഇങ്ങനെ ചെയ്യുക. ശേഷം ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി വെളുത്തുള്ളിയും ഇഞ്ചിയും വേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് ബാക്കി മുളകുപൊടിയും നെല്ലിക്ക കറുപ്പിച്ചതും ചേർത്ത് നന്നായി ഉലർത്തിയെടുക്കുക. തണുത്താൽ കുപ്പിയിലാക്കി സൂക്ഷിക്കുക. ആറുമാസത്തിൽ കൂടുതൽ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.