ഷവർമ രുചിയിൽ നല്ല അടിപൊളി ചിക്കൻ കട്ലറ്റ് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കു

Advertisement

ഷവർമ രുചിയിൽ നല്ല അടിപൊളി ചിക്കൻ കട്ലറ്റ് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കു …

watch video

സാദാരണ ഉണ്ടാക്കുന്ന കട്ലറ്റ് നേക്കാൾ വളരെ ഈസി ആയി മസാല ഒന്നും വഴറ്റാതെ തന്നെ ഈ ഷവർമ കട്ലറ്റ് ഉണ്ടാക്കുന്നതെന്ന് വിശദമായി അറിയാൻ വിഡിയോ മുഴുവൻ കാണണേ.

ആദ്യം ചിക്കൻ ഉപ്പും മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ഇട്ട് വേവിച്ചതിന് ശേഷം ക്രഷ് ചെയ്തു വെക്കാം.ഇതിലേക്ക് ഒരു കപ്പ്‌ ക്യാബേജ്, ഒരു കപ്പ്‌ ക്യാപ്‌സിക്കം, ഒരു കപ്പ് കാരറ്റ് ഇവ എല്ലാം ചെറിയ ക്യൂബ്സ് ആക്കി കട്ട് ചെയ്ത് ചെർത്തതിന് ശേഷം നല്ല പോലെ മിക്സ്‌ ആക്കി എടുക്കാം… ഇത് ഇനി സൈഡ്ലേക്ക് മാറ്റി വെക്കാം..

Advertisements

അടുത്തത് ആയി റെഡി ആക്കി വെച്ച ഗാർലിക് സോസിലേക്ക് ( കോഴിമുട്ടയും ഉരുളങ്കിഴങ്ങും പാലും ഒന്നും ചേർക്കാതെ വളരെ കുറച്ചു ഓയിൽ ഉപയോഗിച്ച് ഉണ്ടാകാവുന്ന ഗാർലിക് മയോന്നൈസ്) രണ്ടു ടേബിൾ സ്പൂൺ തൈര് , രണ്ടു ടേബിൾ സ്പൂൺ താഹിന പേസ്റ്റ്(ഓപ്ഷണൽ )അല്ലെങ്കിൽ വെളുത്ത എള്ളു കൂടെ ചേർത്ത് നന്നായി അടിചെടുക്കാം..

ഇത്‌ ചിക്കൻ വെജിറ്റബിൾ മിക്സിലേക്ക് ചേർത്ത് നല്ല പോലെ ഒന്ന് മിക്സ്‌ ആക്കി എടുക്കാം.. ഇനി ഇതിലേക്ക് ഒരു മീഡിയം സൈസ് ലുള്ള ഉരുളന്കിഴങ് പുഴുങ്ങി നന്നായി ഉടച്ചത് കൂടെ ചേർത്ത്,നല്ല പോലെ മിക്സ്‌ ആക്കി എടുക്കാം.. ഇനി ഇത്‌ ഇഷ്ടമുള്ള ഷേപ്പ് ആക്കി ബ്രെഡ് ക്രംസിൽ ഉരുട്ടി ചൂട് ഓയിലിൽ ഫ്രൈ ചെയ്ത് എടുക്കാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കട്ലറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.