മുട്ട പുഴുങ്ങാതെ മുട്ട മസാല കറി

Advertisement

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

watch video

ഇതിന് പുഴുങ്ങിയ മുട്ടകൾ ആവശ്യമില്ല, അതിനാൽ ആദ്യം മുട്ടകൾ പുഴുങ്ങുന്നതിനെക്കുറിച്ചു വിഷമിക്കേണ്ടതില്ല, വേവിച്ച മുട്ട ചേർക്കുന്നതിനുപകരം മുട്ടകൾ ഗ്രേവിയിലേക്ക് നേരിട്ട് ഇടുന്നതിനാൽ , ഇത് പാചക സമയം കുറയ്ക്കുന്നു. ഈ രുചികരമായ കറി 30 മിനിറ്റിനുള്ളിൽ ഉണ്ടാക്കാം . മുട്ടകൾ മസാലകൾ നിറഞ്ഞ ഗ്രേവിയിൽ വേവിക്കുന്നതിനാൽ നന്നായി മസാല പിടിക്കും.

Advertisements

ചേരുവകൾ

എണ്ണ – 2 ടീസ്പൂൺ

സവോള അരിഞ്ഞത് – 2 വലുത്

ഇഞ്ചി ഒരു കഷ്ണം

തക്കാളി അരിഞ്ഞത് – 2 വലുത്

പച്ചമുളക് – 3

മുളകുപൊടി – 2 ടീസ്പൂൺ

കശ്‍മീരി മുളകുപൊടി 2 ടീസ്പൂൺ

മല്ലിപൊടി ഒന്നര ടീസ്പൂൺ

മഞ്ഞൾപ്പൊടി അര ടീസ്പൂൺ

ഉപ്പ്

മുട്ട -4

ഗരം മസാല പൊടി – 1/2 ടീസ്പൂൺ

വെള്ളം – ആവശ്യത്തിന്

അരിഞ്ഞ മല്ലിയില

തയ്യാറാക്കുന്ന വിധം

പാൻ ചൂടാവുമ്പോൾ എണ്ണ ഒഴിച്ച് സവാള ,ഇഞ്ചി വേപ്പില പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് വഴറ്റുക. തക്കാളിയും ഉപ്പും ചേർത്ത് മൂടിവെച്ചു വേവിക്കുക. മല്ലിയില ഗരം മസാല ചേർക്കുക. ചെറു ചൂടുവെള്ളം ചേർത്ത് തിളച്ചുവരുമ്പോൾ മുട്ട പൊട്ടിച്ചൊഴിക്കുക, മൂടി വെച്ച് അഞ്ചു മിനിറ്റു വേവിക്കുക. മുട്ട മസാല തയ്യാർ